US may ban Chinese apps Including Tik Tok
ഇന്ത്യ ടിക് ടോക് ഉള്‍പ്പടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ അമേരിക്കയും ആസ്‌ട്രേലിയയും സമാന നീക്കത്തിന്. ജനപ്രിയ ചൈനീസ് മൊബൈല്‍ ആപ്പായ ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൈനയ്ക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറാനുള്ള സാധ്യത കണക്കിലെടുത്തുമാണ് നീക്കം. ഇതോടെ കൂടുതല്‍ രാജ്യങ്ങള്‍ ചൈനക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി വരികയാണ്.